സ്കൂളിലെ പരിപാടിക്കിടെ പ്ലസ് വൺ ഫലം വന്നു, ഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥിനിയെ നേരിട്ട് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുപരിപാടിക്കിടെയാണ് പ്ലസ് വണ്ണിന്‍റെ ഫലം വരുന്നത്

പാലക്കാട്: പ്ലസ് വണ്ണിന് ഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥിനിയെ നേരിട്ട് അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുപരിപാടിക്കിടെയാണ് പ്ലസ് വണ്ണിന്‍റെ ഫലം വരുന്നത്.

സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനി മാളവിക കെ.കെ.യ്ക്ക് ഫുൾ മാർക്കുണ്ടായിരുന്നു. ഇത് അറിഞ്ഞ മന്ത്രി മാളവിക സ്റ്റേജിലേക്ക് വിളിച്ച് തനിക്ക് ലഭിച്ച ബൊക്ക നൽകി അഭിനന്ദിക്കുകയായിരുന്നു. സ്കൂളിൽ യങ് ഇന്നൊവേറ്റേഴ്സ് പ്രോ​ഗ്രാം വൈ ഐ പി 9.0 (സ്‌കൂള്‍) ന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച്' ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്.

logo
Metro Vaartha
www.metrovaartha.com