പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ ജീവനെ നീന്തുന്നതിനിടെ കാണാതാകുകയിരുന്നു
പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Updated on

അമ്പലപ്പുഴ: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തകഴി - പടഹാരം പുത്തൻപുര വീട്ടിൽ ഗ്രിഗറി യുടെ മകൻ ജീവൻ ഗ്രിഗറി(16) ആണ് മരിച്ചത്. തകഴി കുന്നുമ്മ പുലിമുഖം ഭാഗത്തെ പമ്പാനദിയിലാണ് കുളിക്കാനിറങ്ങിയത്.

കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ ജീവനെ നീന്തുന്നതിനിടെ കാണാതാകുകയിരുന്നു. തകഴിയിൽ നിന്നുമുള്ള അഗ്നിശമനസേനയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരി വിദേശത്ത് പഠിക്കുകയാണ്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com