ഓണാഘോഷങ്ങളുടെ ഭാഗമായി മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ

മ്യൂസിയം പൊലീസ് എത്തിയാണ് വിദ്യാർഥിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്
plus two student hospitalized after drink alcohol in thiruvananthapuram

ഓണാഘോഷങ്ങളുടെ ഭാഗമായി മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർഥി ഐസിയുവിൽ

file image
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർഥി ഗുരുതരാവസ്ഥയിൽ. മദ്യം കഴിച്ച് കുഴഞ്ഞു വീണ വിദ്യാർഥി നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ആൽത്തറയിൽ പണി പുരോഗമിക്കുന്ന വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിലെ 7 വിദ്യാർഥികൾ ഒത്തു ചേർന്ന് മദ്യപിച്ചത്. അമിതമായി മദ്യപിച്ച പ്ലസ്ടു വിദ്യാർഥി കുഴഞ്ഞു വീണതോടെ ഒപ്പമുണ്ടായിരുന്ന 5 പേർ ഓടി രക്ഷപ്പെട്ടു.

ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർഥി മ്യൂസിയം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസിൽ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്. അവശനായ വിദ്യാർഥിയെ ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com