തിങ്കളാഴ്ച സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി തിരിച്ചെത്തിയില്ല; പിറവത്ത് 17 കാരനെ കാണാതായതായി പരാതി

പാമ്പാക്കുട ഗവൺമെന്‍റ് ഹൈസ്ക്കൂൾ വിദ്യാർഥിയാണ്
plus two student missing from piravom

അർജുൻ രഘു

Updated on

കൊച്ചി: എറണാകുളം പിറവത്ത് നിന്നും പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്‍റ് ഹൈസ്കൂൾ വിദ്യാർഥിയാണ്.

തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട കുട്ടി തിരിച്ചെത്തിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com