മലപ്പുറത്ത് നിന്നു കാണാതായ പ്ലസ് ടു വിദ‍്യാർഥിനികളെ കെയർ ഹോമിലേക്കു മാറ്റും; പൊലീസ് മുംബൈയിലേക്ക്

മഹാരാഷ്ട്ര ലോണാവാലാ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്
plus two students who went missing from malappuram would be shifted to care home

അശ്വതി, ഫാത്തിമ ഷഹദ

Updated on

കൊച്ചി: മലപ്പുറം താനൂരിൽ നിന്നു കാണാതാവുകയും തെരച്ചിലിനൊടുവിൽ മുംബൈയിൽ നിന്നു കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ‍്യാർഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ പൊലീസിനു കൈമാറും. എസ്ഐ സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ലോണാവാലാ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ‍്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിദ‍്യാർഥിനികളെയാണ് കാണാതായത്. ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ‍്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്.

‌ഇരുവരെയും കാണാതായതിന് പിന്നാലെ കുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ എത്തിയതടക്കമുള്ള സിസിടിവി ദ‍്യശ‍്യങ്ങൾ കണ്ടെത്തി. ജീൻസും ടീ ഷർട്ടുമായിരുന്നു പെൺകുട്ടികൾ ധരിച്ചിരുന്നത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരും രണ്ടുമണിയോടെ കോഴിക്കോട്ടെത്തി.

പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. അതിനു മുൻപ് കുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്നു കോളുകൾ വന്നിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്‍റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ.

ഈ നമ്പറിന്‍റെ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. തുടർന്ന് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ‍്യാപിപ്പിക്കുകയായിരുന്നു. അതേസമയം, മുംബൈയിലെ സലൂണിൽ പെൺകുട്ടികൾ ഹെയർ ട്രീറ്റ്‌മെന്‍റിനായി 10,000 രൂപ ചെലവഴിച്ചു. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് എത്തിയ റഹീം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com