'എറണാകുളത്തുള്ള ആളാണ് തീർത്തു കളയും'; മുൻ എസ്എഫ്ഐ നേതാവിനെ ആർഷോ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

എസ്എഫ്ഐ മണ്ണാർക്കാട് മുൻ ഏരിയ സെക്രട്ടറിയായിരുന്ന ഷാനിഫാണ് പരാതിയുമായി രംഗത്തെത്തിയത്
p.m. arsho threatened former sfi leader

പി.എം. ആർഷോ

Updated on

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ പി.എം. ആർഷോ മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി. എസ്എഫ്ഐ മണ്ണാർക്കാട് മുൻ ഏരിയ സെക്രട്ടറിയായിരുന്ന ഷാനിഫാണ് പരാതിയുമായി രംഗത്തെത്തിയത്.

എറണാകുളത്തുള്ള ആളാണ് തീർ‌ത്തു കളയുമെന്നും ആർഷോ വാട്സാപ്പ് കോളിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഷാനിഫിന്‍റെ പരാതിയിൽ പറയുന്നത്.

സിപിഎമ്മിൽ നിന്ന് അടുത്തിടെ പുറത്താക്കിയ പി.കെ. ശശി പക്ഷക്കാരനായി അറിയപ്പെടുന്ന നേതാവാണ് ഷാനിഫ്. പി.കെ. ശശിയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തോ ഷൊർണൂരോ മത്സരിക്കാൻ അനുവദിക്കില്ലെന്നും അസഭ‍്യവർഷം നടത്തിയതായും ഷാനിഫ് പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്.

logo
Metro Vaartha
www.metrovaartha.com