നരേന്ദ്ര മോദി കൊച്ചിയിൽ; റോഡ് ഷോ ആരംഭിച്ചു

കസവുമുണ്ടും ജുബ്ബയും ധരിച്ച് കേരള വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്
നരേന്ദ്ര മോദി കൊച്ചിയിൽ; റോഡ് ഷോ ആരംഭിച്ചു
Updated on

കൊച്ചി: 2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. പേരണ്ടൂർ പാലം മുതൽ തേവര കോളെജ് വരെ നീളുന്ന റോഡ് ഷോ ആരംഭിച്ചു. കാൽനടയായാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് വാഹനത്തിലേക്ക് മാറുകയായിരുന്നു.

കസവുമുണ്ടും ജുബ്ബയും ധരിച്ച് കേരള വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ഇരുവശങ്ങളിലും കൂടി നിൽക്കുന്ന പ്രവർത്തകരെ കൈവീശി കാണിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. പൂവിതറിയാണ് അദ്ദേഹത്തെ പ്രവർത്തകർ സ്വീകരിക്കുന്നത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽ നിന്നും കൊച്ചി വില്ലിങ്ഡൺ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽ 5 മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com