''ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്''; പ്രധാനമന്ത്രി

സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാന്‍റ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു
''ഇന്ത്യയുടെ വളർച്ചയ്ക്കു കാരണം യുവാക്കൾ, ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്''; പ്രധാനമന്ത്രി

കൊച്ചി: യുവം പരിപാടിയിൽ മലയാളത്തിൽ യുവാക്കളെ അഭിസംബോധന ചെയ്ത് മോദി. ''പ്രിയപ്പെട്ട യുവ സുഹൃത്തുക്കളെ'' എന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'രാജ്യം അമൃത കാലത്തിലേക്കുള്ള യാത്ര‍യിലാണ്. യുവാക്കൾക്ക് ലോകത്തെ മാറ്റം വരുത്താനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ വളർച്ചക്കുകാരണം യുവാക്കളാണ്. രാജ്യത്തിന് പ്രതീക്ഷ യുവാക്കളിലാണ്. ലോകം ഭാരതത്തെ ഉറ്റു നോക്കുകയാണ്. നമ്പി നാരായണനെ പോലെയുള്ളവർ യുവാക്കൾക്ക് പ്രചോദനമാണ്. ഇന്ത്യയുടേത് അതിവേഗ വളർച്ച‍യുള്ള സമ്പത്ത്‌ വ്യവസ്ഥ'- പ്രധാനമന്ത്രി പറഞ്ഞു

ശ്രീനാരായണ ഗുരുവിനേയും ആദിശങ്കരനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാന്‍റ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ കേളപ്പൻ, അക്കാമ്മ ചെറിയാൻ. യുവാക്കൾക്ക് ബിജെപി സർക്കാർ നൽകുന്നത് പുത്തൻ അവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സായുധ സേന പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും എഴുതാമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് ലോകം സംസാരിക്കുമെന്നും മോദി പറഞ്ഞു. റോഡ് യോജന വഴി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കും. വരും കാലങ്ങളിൽ ബിജെപി കേരളം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച മോദി സ്വർണക്കടത്തിനെക്കുറിച്ചും പരാമർശിച്ചു. യുവാക്കളുടെ ഭാവിവെച്ച് കളിക്കുന്നു. യുവാക്കൾക്ക് ആവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കയറ്റുമതി വർധിപ്പിച്ചു, കൊവിഡ് കാലത്ത് സൗജന്യ റേഷൻ, വാക്സിൻ സൗജന്യമായി നൽകി, മത്സ്യ ബന്ധന മേഖലക്ക് ഊന്നൽ നൽകി, ദാരിദ്ര നിർമ്മാർജനം, തുടങ്ങിയ നേട്ടങ്ങൾ മോദി എണ്ണിപ്പറഞ്ഞു. സുഡാനിലെ രക്ഷാപ്രവർത്തനത്തിനായി 'ഓപ്പറേഷൻ കാവേരി' പദ്ധതിക്ക് തുടക്കം കുറിക്കും. അതിന് കെ മുരളീധരൻ നേതൃത്വം നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com