

നരേന്ദ്ര മോദി
കൊച്ചി: കേരളത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പരാമർശം. കേരളത്തിന്‍റെ വർഷങ്ങളായുള്ള ആവശ‍്യമാണ് കേന്ദ്രം അംഗീകരിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
മത്സ‍്യത്തൊഴിലാളികൾക്ക് അഭിവാദ‍്യം അർപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സമുദ്രാതിർത്തി കാക്കുന്നവരാണ് മത്സ‍്യത്തൊഴിലാളി സമൂഹമെന്നും ജീവൻ പണയപ്പെടുത്തി പ്രളയ കാലത്ത് ഇവർ ദുരന്തമുഖത്തേക്ക് ഇറങ്ങിയെന്നും മോദി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ ബിജെപിക്കൊപ്പം കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.