Kerala
കേരളത്തിന് അനുവദിച്ച 4 ട്രെയ്നുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു | Video
കേരളത്തിന് പുതിയതായി അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയ്നുകളും ഒരു പാസഞ്ചർ ട്രെയ്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗർകോവിൽ-മംഗലുരൂ അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. പി.എം സ്വധിനി ക്രെഡിറ്റ് കാർഡിന്‍റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം സ്വധിനി വായ്പകളുടെ വിതരണവും പ്രധാനമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രി എം.ബി. രാജേഷ്, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
