''കേരളത്തിലെ രാഷ്ട്രീയം പ്രധാനമന്ത്രി മാറ്റിമറിച്ചു'', പ്രകാശ് ജാവഡേക്കർ‌

ബിജെപി പ്രവർത്തകരുടെ തരംഗത്തിന്‍റെ ഫലമാണ് ഈ മുന്നേറ്റമെന്നും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു
pm modi impact in kerala in politics
Prakash Javadekar

തിരുവനന്തപുരം: തിരുവനന്തപുരത്തും തൃശൂരിലും ബിജെപി സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലുടനീളം ബിജെപി ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു. കേരളത്തിലെ രാഷ്ട്രീയം പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.

ബിജെപി പ്രവർത്തകരുടെ തരംഗത്തിന്‍റെ ഫലമാണ് ഈ മുന്നേറ്റമെന്നും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകായയിരുന്നു പ്രകാശ് ജാവദേക്കർ. എന്നാൽ സുരേഷ് ഗോപി വിജയമുറപ്പിച്ചിട്ടും മാധ്യമളെ കാണാൻ ഇത് വരെ തയാറായിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com