പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, രാത്രി റോഡ് ഷോ

നാളെ രാവിലെ ഗസ്റ്റ് ഹൗസിൽ നിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും.
Narendra Modi
Narendra Modi

കൊച്ചി: 2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി അവിടെനിന്ന് ഹെലികോപ്റ്ററിൽ നാവിക കമാൻഡ് ആസ്ഥാനമായ ഐഎൻഎസ് ഗരുഡയിലെത്തും. അവിടെനിന്നു റോഡ് ഷോയായി നഗരത്തിലെത്തി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങും.

നാളെ രാവിലെ ഗസ്റ്റ് ഹൗസിൽ നിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. പ്രശസ്ത നടനും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷം ഹെലികോപ്റ്ററിൽ 10.15നു തൃപ്രയാറിലേക്കു പോകും. അവിടെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെത്തി കൊച്ചിൻ ഷിപ്‌യാർഡിന്‍റെ 4,000 കോടിയിലേറെ രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അന്താരാഷ്‌ട്ര കപ്പൽ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ രാജ്യത്തിനു സമർപ്പിക്കും.

തുടർന്ന് 1.30നു മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ബിജെപിയുടെ പൊതുപരിപാടി. ബിജെപി ശക്തി കേന്ദ്ര ഇൻ-ചാര്‍ജുമാരുടെ സംസ്ഥാന തല യോഗത്തെ അഭിസംബോധന ചെയ്യും. ഈ സമ്മേളനത്തില്‍ 7,000 പേര്‍ പങ്കെടുക്കും. തുടർന്ന് 2.35ന് ഐഎൻഎസ് ഗരുഡയിൽ നിന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി ഡൽഹിക്കു മടങ്ങും.

ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിലെത്തി റോഡ് ഷോ അടക്കം നടത്തി ഒരുലക്ഷം വനിതകളെ അഭിസംബോധന ചെയ്താണ് മടങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ കൊച്ചിയിലെത്തിയ മോദി ബിജെപിയുടെ യുവം- 2023 പരിപാടിയിൽ പങ്കെടുത്ത് ലക്ഷം യുവാക്കളെ അഭിസംബോധന ചെയ്തിരുന്നു. വെണ്ടുരുത്തി പാലം മുതല്‍ തേവര കോളെജ് വരെ പ്രധാനമന്ത്രി അന്ന് കാൽനടയായി റോഡ് ഷോയും നടത്തി.

Trending

No stories found.

Latest News

No stories found.