സഹകരണ ബാങ്കുകളിലെ തട്ടിപ്പ്: തെളിവുകൾ കൈയിലുണ്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി

മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ സരസു തന്നെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേട് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്
PM Modi
PM Modi file

‌തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ സരസുവിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സഹകരണ ബാങ്കുകളിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തട്ടിപ്പിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ സരസു തന്നെയാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേട് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് അദ്ദേഹം തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com