കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്: പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

7.30 മണിക്കൂർ കൊണ്ട് ട്രെയ്ൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി.
 Vande Bharat
Vande Bharat

തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് കാസർകോട് ഇന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. ഔദ്യോഗിക സർവീസല്ലാത്ത ഇന്ന് പതിവ് സ്റ്റോപ്പുകൾക്ക് പുറമെ കൂടുതൽ സ്റ്റേഷനിൽ നിർത്തുന്ന ട്രെയ്ൻ രാത്രി 12ന് തിരുവനന്തപുരത്തെത്തും. 26ന് വൈകുന്നേരം 4.05ന് ഈ ട്രെയ്ൻ കാസർഗോഡേയ്ക്ക് തിരിക്കും. 27 മുതൽ റഗുലർ സർവീസ് ആലപ്പുഴ വഴി തുടങ്ങും.

ഇന്ന് 9 വന്ദേഭാരത് എക്സ്പ്രസുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കാസർഗോഡ്-തിരുവനന്തപുരം എക്സ്പ്രസ് കൂടാതെ ഉദയ്പൂർ-ജയ്പൂർ, തിരുനെൽവേലി-മധുരൈ-ചെന്നൈ, ഹൈദരാബാദ്-ബംഗളൂരു, വിജയവാഡ-ചെന്നൈ, പറ്റ്ന-ഹൗറ, റൂർക്കല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-ഹൈദരാബാദ് എന്നിവയും ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടും.

കാസർഗോഡ് - തിരുവനന്തപുരം എസി ചെയർകാറിന് 1555 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിന് 2835 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ടാം വന്ദേ ഭാരത് ട്രയൽ റൺ പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ട് ട്രെയ്ൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തി. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് രാത്രി 11.35 നാണ് കാസർകോട് എത്തിയത്. ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 7 മണിക്ക് കാസർകോട് നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 11.58ന് കാസർകോട്ട് എത്തി അന്നത്തെ യാത്ര അവസാനിപ്പിക്കും. ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത മലപ്പുറത്തെ തരൂരിൽ പുതിയ ട്രെയ്നിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പുതിയ വന്ദേഭാരത് എക്സ്പ്രസ് 8 കോച്ചുകളുമായാണ് സർവീസ് നടത്തുക. ടിക്കറ്റ് റിസർവേഷനിൽ ആവേശകരമായ പ്രതികരണമെന്നാണ് വിവരം.

ഇവയെ ബാധിച്ചേക്കും

നിലവിൽ സർവീസ് നടത്തുന്ന കൊച്ചുവേളി - യശ്വന്തപുര എക്സ്പ്രസ്, ആലപ്പി - കണ്ണൂർ, എറണാകുളം - അജ്മീർ മരുസാഗർ, തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി, കന്യാകുമാരി - ബെംഗളൂരു ഐലൻഡ്, എറണാകുളം - ഷൊർണൂർ മെമു, എറണാകുളം - പാട്ന ബൈവീക്ലി ഉൾപ്പെടെയുള്ള ട്രെയ്നുകളുടെ സമയത്തെ വന്ദേഭാരത് ബാധിക്കുമെന്നാണ് ട്രയൽ റൺ നൽകുന്ന സൂചന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com