ജനുവരി 2 ന് പ്രധാനമന്ത്രി തൃശൂരിൽ; 2 ലക്ഷത്തിലധികം സ്ത്രീകൾ അണിനിരക്കുമെന്ന് സുരേന്ദ്രൻ

പാർലമെന്‍റിൽ വനിതാ സംവരണ ബില്ല് പാസാക്കിയതിന് ശേഷമുള്ള ബിജെപിയുടെ ആദ്യത്തെ ദേശീയ തല സമ്മേളനമാണ് തൃശൂരിൽ നടക്കുന്നത്
PM Narendra Modi
PM Narendra Modifile
Updated on

തൃശൂർ: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുക.

അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നതെന്നും രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാർലമെന്‍റിൽ വനിതാ സംവരണ ബില്ല് പാസാക്കിയതിന് ശേഷമുള്ള ബിജെപിയുടെ ആദ്യത്തെ ദേശീയ തല സമ്മേളനമാണ് തൃശൂരിൽ നടക്കുന്നത്. വനിതാബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുയാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ടയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സ്ത്രീ ശക്തി സംഗമം നടക്കുകയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com