വിഴിഞ്ഞം കമ്മീഷനിങ്: പ്രധാനമന്ത്രി കേരളത്തിൽ, 2 ദിവസം ഗതാ​ഗത നിയന്ത്രണം

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ, നരേന്ദ്ര മോദി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും
pm modi vizhinjam port commissioning kerala visit
PM Narendra Modi

file image

Updated on

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (May 1) കേരളത്തിലെത്തും. വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി, രാത്രി രാജ്ഭവനിൽ തങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് വെള്ളിയാഴ്ച രാവിലെയോടെ, പാങ്ങോട് ഹെലിപാഡിൽ നിന്നു തുറമുഖ ഹെലിപാഡിലേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് രാവിലെ 10.05 ഓടെ എത്തിച്ചേരും.

തുടർന്ന് പ്രധാനമന്ത്രി മോദി ആദ്യം തുറമുഖത്തിന്‍റെ ഓപ്പറേഷൻസ് കെട്ടിടം സന്ദർശിച്ച് നിയന്ത്രണ സംവിധാനങ്ങൾ പരിശോധിക്കുകയും ജീവനക്കാരുമായി സംവദിക്കുകയും ചെയ്യും. ശേഷം, അദ്ദേഹം ബെർത്തിലേക്ക് പോയി കണ്ടെയ്നർ കൈകാര്യം ചെയ്യൽ പ്രവർത്തനങ്ങൾ അടുത്തുനിന്ന് നിരീക്ഷിക്കുകയും തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുകയും ചെയ്യുമെന്നാണ് വിവരം.

7,500 പേർക്ക് ഇരിക്കാവുന്ന വേദിയിൽ രാവിലെ 11 മണിയോടെ മോദി പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന മന്ത്രിമാർ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങലിൽ തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയും വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com