പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്

കലൂർ, മറൈൻ ഡ്രൈവ് മേഖലകളിൽ പരിശോധനകൾ നടക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി
pm modi will arrive in kochi traffic restrictions
പ്രധാനമന്ത്രി നരേന്ദ്ര മോദിFile
Updated on

കൊച്ചി: ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്ന പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്.

കലൂർ, മറൈൻ ഡ്രൈവ് മേഖലകളിൽ പരിശോധനകൾ നടക്കുമെന്ന് പൊലീസ് വ‍്യക്തമാക്കി. 800 ഓളം പൊലീസ് ഉദ‍്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അവധി ഒഴിവാക്കി ഡ‍്യൂട്ടിക്ക് കയറണമെന്ന നിർദേശവും ഉദ‍്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി മുതൽ മൂന്നു മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com