

pm narendra modi
file image
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു.
1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായാണ് വിവരം. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി.
തലസ്ഥാനത്തേക്ക് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.