

നരേന്ദ്രമോദി
ന‍്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി- എൻഡിഎ സഖ‍്യം നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ സുപ്രധാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. തിരുവനന്തപുരത്തിന് നന്ദി രേഖപ്പെടുത്തികൊണ്ടായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.
കേരളത്തിന്‍റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമെ സാധിക്കൂയെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും യുഡിഎഫിനെയും എൽഡിഎഫിനെയും സംസ്ഥാനം മടുത്തുവെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പറയുന്നു. വികസിത കേരളം എന്ന ഹാഷ്ടാഗ് അടങ്ങുന്നതായിരുന്നു മോദിയുടെ പോസ്റ്റ്.