

ബിനോയ് വിശ്വം
ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ നിലനിൽക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് തന്നെ മുഖ‍്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
താൻ സിപിഐയുടെ കമ്മിറ്റി കൂടാൻ പോകുകയാണെന്നും കമ്മിറ്റിയിൽ ആശയപരമായും രാഷ്ട്രീയപരമായും ശരിയായ തീരുമാനം സ്വീകരിക്കുമെന്നും എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.