പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

സിപിഐ എതിർപ്പ് ഉയർത്തിയെങ്കിലും മുഖ‍്യമന്ത്രിയോ വിദ‍്യാഭ‍്യാസ മന്ത്രിയോ ഇക്കാര‍്യത്തിൽ പ്രതികരിച്ചില്ല
PM Shri scheme; CPI opposes state government's decision in cabinet meeting

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

file
Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിൽ എതിർപ്പുമായി സിപിഐ. മന്ത്രിസഭാ യോഗത്തിലായിരുന്നു സിപിഐ എതിർപ്പ് ഉയർത്തിയത്. എന്നാൽ മുഖ‍്യമന്ത്രി പിണറായി വിജയനോ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയോ ഇക്കാര‍്യത്തിൽ മറുപടി നൽകിയില്ല.

അതേസമയം, പിഎം ശ്രീ പദ്ധതി സംസ്ഥാനം നടപ്പാക്കാൻ പോകുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി ഇക്കാര‍്യം വ‍്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നത്.

സിപിഎമ്മിനും സിപിഐയ്ക്കും ഒരേ കാഴ്ചപാടാണെന്നും വിദ‍്യാഭ‍്യാസ മേഖലയിൽ കാവിവത്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ പദ്ധതിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com