

പിഎം ശ്രീ പദ്ധതി; വിദ‍്യാഭ‍്യാസ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവജന സംഘടനകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിനെതിരേ പ്രതിഷേധ മാർച്ച് നടത്തി യുവജന സംഘടനകൾ.
എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് തലസ്ഥാനത്ത് പ്രതിഷേധം നടത്തിയത്. വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലേക്കായിരുന്നു പ്രവർത്തകരുടെ മാർച്ച്.
എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതോടെ ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമം നടത്തുകയും ഇതേത്തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിലവിൽ പിരിഞ്ഞു പോവാതെ മുദ്രാവാക‍്യം വിളിയുമായി പ്രതിഷേധം തുടരുകയാണ് പ്രവർത്തകർ.