

Pinarayi Vijayan
ഫയൽ ചിത്രം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കുന്നത് പുനപ്പരിശോധിക്കുമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കുന്നതിനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.
വിദ‍്യാഭ‍്യാസമന്ത്രി വി. ശിവൻകുട്ടി അധ‍്യക്ഷനായ മന്ത്രിസഭാ ഉപസമിതിയിൽ മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു.
ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതി മരവിപ്പിക്കുമെന്നും ഇക്കാര‍്യം കേന്ദ്രത്തെ അറിയിക്കാൻ കത്തയക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു.