മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ പിഎം ശ്രീയിൽ മുന്നോട്ടില്ല; കേരളം തയാറാക്കിയ കത്തിലെ വിവരങ്ങൾ പുറത്ത്

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും കത്തിൽ പറയുന്നു
pm shri school scheme kerala letter to central government

മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ പദ്ധതിയുമായി മുന്നോട്ടില്ല; സംസ്ഥാന സർക്കാർ തയാറാക്കിയ കത്തിലെ വിശദാംശങ്ങൾ പുറത്ത്

file
Updated on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം മരവിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് കത്തിൽ പറയുന്നത്.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് കരാർ മരവിപ്പിക്കുന്നതെന്നും മന്ത്രിസഭയുടെ തീരുമാനത്തിൽ കേന്ദ്രം സഹകരിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം, ചീഫ് സെക്രട്ടറി കെ. ജയതിലക് മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. അതിനു ശേഷമായിരിക്കും കേന്ദ്രത്തിന്‍റെ തുടർനടപടികളുണ്ടാകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com