''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തതിനാലാണ് മറ്റൊരു വാഹനം നോക്കിയതെന്നാണ് പി.എം.എ. സലാം പറയുന്നത്
p.m.a. salam responds in k.m. shaji range rover controversy

പി.എം.എ. സലാം, കെ.എം. ഷാജി

Updated on

ന‍്യൂഡൽഹി: സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തിൽ ഔദ‍്യോഗിക ബോർഡ് വച്ച് മന്ത്രി കെ.എം. ഷാജി യാത്ര ചെയ്തതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തതിനാലാണ് മറ്റൊരു വാഹനം നോക്കിയതെന്നും ആക്ഷേപം ഉയർന്നപ്പോൾ തിരിച്ചുനൽകിയിരുന്നുവെന്നും സലാം പറഞ്ഞു. ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം പിണറായിയുടെ മാതൃക വിദേശപര‍്യടനത്തിൽ എന്തായാലും കാട്ടില്ലെന്ന് കൂട്ടിച്ചേർത്തു.

വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരേ സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.ടി. ജലീൽ അടക്കമുള്ളവർ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു കെ.എം. ഷാജി വാഹനം ഉടമയായ കെഎംസിസി നേതാവ് യാക്കൂബിന് തിരിച്ചുനൽകിയത്.

സ്വകാര‍്യ വ‍്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രചാരണം. എന്നാൽ സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ‌ നൽകിയ ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് മന്ത്രി ഈ ആഡംബര കാർ ഉപയോഗിച്ചത്. സൗജന‍്യമായി ലഭിച്ച വാഹനമാണെങ്കിൽ പോലും അതിൽ ഔദ‍്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച് വാഹനമോടിക്കുന്നത് ധാർമികമല്ലെന്നും മന്ത്രിയുടെ നടപടി സത‍്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു കെ.ടി. ജലീലിന്‍റെ വിമർശനം.

logo
Metro Vaartha
www.metrovaartha.com