പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിൽ വ്ലോഗർ മുകേഷ് എം. നായർ പങ്കെടുത്തത്
pocso case accused attend school entrance ceremony

വ്ലോഗർ മുകേഷ് നായർ

Updated on

തിരുവനന്തപുരം: പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിൽ വ്ലോഗർ മുകേഷ് എം. നായർ പങ്കെടുത്തത്. ഇത് വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധനഗ്നയാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് പ്രമുഖ വ്ളോഗർ മുകേഷ് നായർക്കെതിരായ പോക്സോ കേസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.

എന്നാല്‍ മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍റെ വിശദീകരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com