'മല്ലു ട്രാവലർ'ക്കെതിരെ പോക്‌സോ കേസ്; പരാതിക്കാരി ആദ്യഭാര്യ

ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് കേസ്
ഷക്കീർ സുബാൻ (മല്ലു ട്രാവലർ)
ഷക്കീർ സുബാൻ (മല്ലു ട്രാവലർ)

കണ്ണൂര്‍: മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ വീണ്ടും കേസ്. ആദ്യഭാര്യയുടെ പരാതിയിൽ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് ധര്‍മ്മടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ധര്‍മ്മടം പൊലീസാണ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹം കഴിച്ചു, പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചു, നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്‍റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലുകളെന്നും, സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.

സെപ്റ്റംബറില്‍ സൗദി വനിതയെ പീഡിപ്പിച്ച കേസില്‍ ഷാക്കിബ് സുബ്ഹാനെതിരെ കേസ് എടുത്തിരുന്നു. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഷാക്കിബിനെതിരെ ആദ്യഭാര്യ പോക്‌സോ കേസ് നല്‍കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com