ഒന്നര വയസുകാരിയെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; പൊലീസിനെതിരേ അന്വേഷണത്തിന് കോടതി നിർദേശം

കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു താമസിക്കുന്ന ഭർത്താവിന്‍റെ പരാതിയിലായിരുന്നു യുവതിക്കെതിരേ കേസെടുത്തത്
pocso case against mother for sexually assault her daughter investigation order against police

ഒന്നര വയസുകാരിയെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; പൊലീസിനെതിരേ അന്വേഷണത്തിന് കോടതി നിർദേശം

Updated on

തൃശൂർ: ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്. തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.

കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു താമസിക്കുന്ന ഭർത്താവിന്‍റെ പരാതിയിലായിരുന്നു യുവതിക്കെതിരേ കേസെടുത്തത്. കേസിന്‍റെ ആദ്യഘട്ടത്തിൽ തന്നെ കോടതി കേസിന്‍റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

ഒന്നരവയസുകാരിയായ മകളെ സ്വന്തം അമ്മ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കൊടുങ്ങല്ലൂർ പൊലീസിന് ലഭിച്ച പരാതി. തുടർന്ന് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്തത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയതായി ചൂണ്ടിക്കാട്ടി സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വക്കേറ്റ് കുളത്തൂർ ജയ്സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com