വിഷപ്പുകയാലുളള ദുരിതം അവസാനിക്കുന്നില്ല, അനുഭവക്കുറിപ്പുമായി കവയിത്രി

we deserve better എന്ന് പറയാൻ കൊള്ളാവുന്ന ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ലാത്ത നാട്ടിൽ ഇങ്ങനെ സങ്കടം പറയാം എന്നല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല
വിഷപ്പുകയാലുളള ദുരിതം അവസാനിക്കുന്നില്ല, അനുഭവക്കുറിപ്പുമായി കവയിത്രി
Updated on

#അജീന പി എ

കൊച്ചി: ബ്രഹ്മപുരത്ത് നിന്നുയർന്ന വിഷപ്പുകയാലുള്ള ദുരിതമേറുന്നു. ശ്വാസകോശ രോഗങ്ങളുള്ളവരെ ഈ അന്തരീക്ഷം മോശമായി ബാധിക്കുന്നുണ്ടെന്ന അനുഭവക്കുറിപ്പുമായി കവയിത്രി ചിത്തിര കുസുമൻ.

"" എനിക്ക് കണ്ണ് നീറുന്നത് കുറെ ദിവസങ്ങളായി തുടരുന്നുണ്ട് , തലക്കകത്ത് വിങ്ങലും തൊണ്ട വേദനയും ഉണ്ട് . രണ്ടു ദിവസം പനിച്ചു , അത് മാറിപ്പോയി. പക്ഷെ ശ്വാസകോശ രോഗികളുടെ അവസ്ഥ അങ്ങനെയല്ല. എന്‍റെ അച്ഛൻ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ഒരാളാണ്. കൊവിഡിനു ശേഷം ന്യൂമോണിയ ബാധിച്ച അച്ഛൻ പലതവണകളായി വെന്‍റിലേറ്ററിൽ കിടന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആണ് ആരോഗ്യം വീണ്ടെടുത്ത് പുറത്തേക്ക് ഇറങ്ങുന്നത്. പക്ഷെ ഇപ്പോൾ വീണ്ടും ശ്വാസകോശ പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷപ്പുക ശ്വസിച്ചത് മൂലം കഠിനമായ ചുമയും പനിയും ശ്വാസമുട്ടലുമാണ് ഉള്ളത്. അച്ഛനെപോലെ ശ്വാസകോശ രോഗങ്ങൾ ഉള്ളവരെ ഈ അന്തരീക്ഷം വല്ലാതെ മോശമായി ബാധിച്ചിട്ടുണ്ട്.  ഞങ്ങൾക്കു മാത്രമല്ല ഇവിടെയുള്ള പലരും ഇതേ പ്രശ്നം അഭിമുഖികരിക്കുന്നുണ്ട്''.-ചിത്തിര കുസുമൻ പറയുന്നു.

പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി സങ്കടം പറയാൻ മാത്രമേ സാധിക്കൂ. we deserve better എന്ന് പറയാൻ കൊള്ളാവുന്ന ഭരണപക്ഷമോ പ്രതിപക്ഷമോ ഇല്ലാത്ത നാട്ടിൽ ഇങ്ങനെ സങ്കടം പറയാം എന്നല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല.-കവയിത്രി കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.