കുന്നംകുളത്തെ പൊലീസ് മർദനം: കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ

പൊലീസുകാർക്കെതിരെ കടുത്ത നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
Police beating in Kunnamkulam: Police officers guilty in the incident should be dismissed; Chandy Oommen

കുന്നംകുളത്തെ പൊലീസ് മർദനം: സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണം; ചാണ്ടി ഉമ്മൻ

Updated on

കോട്ടയം: കുന്നംകുളത്തെ പൊലീസ് മർദന സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചു വിടണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസ്‌ നേതാവിനോട് ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ജനങ്ങളോട് എന്തായിരിക്കും അവസ്ഥയെന്നും എംഎൽഎ ചോദിച്ചു.

യൂറോപ്യൻ രീതികളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നവർ ഈ വിഷയത്തിൽ മാത്രം എന്തുകൊണ്ട് യൂറോപ്യൻ രീതിയിൽ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പൊലീസുകാർക്കെതിരെ കടുത്ത നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി ഒരു സംഘം വ്യാഴാഴ്ച യെമനിൽ എത്തിയിട്ടുണ്ടെന്നും, ഈ വിഷയത്തിൽ പോസിറ്റീവായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com