കലാപശ്രമം; ഫോണ്‍ ചോര്‍ത്തലില്‍ അൻവറിനെതിരേ കേസ്

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം
police case against pv anwar on phone tapping
PV Anwar MLAfile
Updated on

കറുകച്ചാല്‍: പി.വി. അൻവർ എംഎൽഎക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നുമാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നൽകിയ പരാതിയിൽ കറുകച്ചാൽ പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്‍റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്. മുൻപ് ഗവർണറും ഇക്കാര്യത്തിൽ പ്രതികരണവുമായെത്തിയിരുന്നു. അൻവറിന്‍റെ പ്രവർത്തി വളരെ ഗൗരവകരമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇക്കാര്യം സംബന്ധിച്ച് രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com