ജാമ‍്യവ‍്യവസ്ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെതിരേ പരാതിയുമായി അതിജീവിത

എഐജിക്ക് ലഭിച്ച പരാതി സൈബർ പൊലീസിന് കൈമാറി
police case filed against rahul easwar

രാഹുൽ ഈശ്വർ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നൽകിയ യുവതി രാഹുൽ ഈശ്വറിനെതിരേ പരാതി നൽകി. രാഹുൽ ഈശ്വർ ജാമ‍്യവ‍്യവസ്ഥ ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

അതിജീവിതയ്ക്കെതിരേ രാഹുൽ ഈശ്വർ വീണ്ടും വിഡിയോ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുവതി പരാതി നൽകിയത്. യുവതിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നൽകിയിരുന്ന ജാമ‍്യവ‍്യവസ്ഥ.

എഐജിക്ക് ലഭിച്ച പരാതി സൈബർ പൊലീസിന് കൈമാറി. ജാമ‍്യവ‍്യവസ്ഥ ലംഘിച്ചോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് പരിശോധിക്കും.

logo
Metro Vaartha
www.metrovaartha.com