മാർട്ടിൻ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടു; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

കുറ്റകൃത്യവുമായി പ്രതിക്കുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
Kochi city commissioner A Akbar speaking to media persons.
Kochi city commissioner A Akbar speaking to media persons.
Updated on

കളമശേരി: കളമശേരി സ്ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ. വളരെ വിശാലമായ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പല പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിന് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജ്ജസ്വലമായ അന്വേഷണമാകും വരും മണിക്കൂറുകളിൽ നടക്കുക എന്നും ഡി സി പി പറഞ്ഞു.

ശക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. കുറ്റകൃത്യവുമായി പ്രതിക്കുള്ള പങ്ക് ബോധ്യപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ഫോടനത്തിന് ഉപയോഗിച്ച രാസവസ്തുക്കളും മറ്റും എന്തൊക്കെ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധ്യമല്ല. തെളിവുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പത്രസമ്മേളനത്തിൽ വെളിപ്പെടുത്താൽ സാധിക്കില്ല. അത് അന്വേഷണത്തെ ബാധിക്കും. നിലവിൽ മാർട്ടിൻ മാത്രമാണ് പ്രതി. കൂടുതൽ ആളുകൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഇയാൾ സ്വയം കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഞായറാഴ്ച രാവിലെ 9.45 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനം കളമശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സംമ്ര കൺവെൻഷൻ സെൻ്ററിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. ആകെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്.

യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ മൊഴി നൽകി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്ന് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com