മാധ‍്യമങ്ങളിലൂടെ വ‍്യക്തിഹത‍്യ നടത്താൻ ശ്രമിക്കുന്നു; വി. കുഞ്ഞികൃഷ്ണനെതിരേ പൊലീസിൽ പരാതി

സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് പയ്യന്നൂർ‌ എംഎൽഎ ടി.ഐ. മധുസൂദനൻ ആരോപിക്കുന്നത്
police complaint against v. kunhikrishnan

വി. കുഞ്ഞികൃഷ്ണൻ

Updated on

കണ്ണൂർ: യുഡിഎഫ് പിന്തുണയ്ക്കുന്ന പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെതിരേ പൊലീസിൽ പരാതി നൽകി പയ്യന്നൂർ‌ എംഎൽഎ ടി.ഐ. മധുസൂദനൻ. മാധ‍്യമങ്ങളിലൂടെ നിരന്തരം വ‍്യക്തിഹത‍്യ നടത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പയ്യന്നൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്‍റെ ഭാഗമാണിതെന്നും വെറുപ്പുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണിതെന്നും മധുസൂദനന്‍റെ പരാതിയിൽ പറയുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് കുഞ്ഞികൃഷ്ണൻ‌. മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു അദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com