
ബ്യൂട്ടിപാർലറുകളുടെ മറവിൽ അനാശാസ്യം; ആലുവയിൽ പൊലീസിന്‍റെ വ്യാപക റെയ്ഡ്
file image
ആലുവ: ബ്യൂട്ടിപാർലറുകളുടെ മറവിൽ അനാശാസ്യം എന്ന് പരാതി ലഭിച്ചതിനു പിന്നാലെ ആലുവയിലെ മസാജ് പാർലറുകളിൽ പൊലീസിന്‍റെ വ്യാപക റെയ്ഡ്. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ പൊലീസ് താക്കീത് നൽകി.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയായി വ്യാപകമായി യൂണിസെക്സ് ബ്യൂട്ടിപാർലർ എന്ന പേരിൽ മസാജ് പാർലറുകൾ പൊങ്ങിവന്നിയിരിക്കുന്നത്. പല പാർലുകളിലും ക്രോസ് മസാജ്, അനാശാസ്യം എന്നിവ നിയമവിരുദ്ധമായി നടക്കുന്നതായി റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
എന്നാൽ പാർലറുകളിൽ റെയ്ഡ് തുടങ്ങിയപ്പോൾ തന്നെ വിവരം ചോർന്നതിനെ തുടർന്ന് മറ്റ് പാർലറുകൾ മുൻകരുതൽ എടുത്തതിനാൽ അനധികൃത മസാജ് പാർലറുകൾ നടത്തുന്ന പലരും രക്ഷപ്പെട്ടു , വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് പറഞ്ഞു.