
തൃശൂർ: തൃശൂർ പാലയൂർ സെന്‍റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്. മൈക്കിലൂടെ കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നും നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലാം തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. ചൊവാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.
സിറോ മലഭാർ സഭ അധ‍്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസിന്‍റെ ഭീഷണി. പള്ളിയിൽ നിന്ന് പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്ഐ പാട്ടിന് അനുമതി നൽകിയില്ലെന്നും എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ആഘോഷ പരിപാടി ഇവിടെ നടക്കുന്നതാണെന്നും പള്ളികമ്മിറ്റിയുമായി ആലോചിച്ച് പരാതി നൽകുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.