പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ പതിവാക്കിയവരാണ് പ്രതികള്‍
police Evidence was collected with robbers at kothamangalam
പൊലീസ് തെളിവെടുപ്പ് നടത്തുന്നു
Updated on

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.

ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. കൊമ്പനാട് ചൂരമുടി സ്വദേശികളായ കൊട്ടിശ്ശേരിക്കുടി ആല്‍വിന്‍, മാരിക്കുടി റോബിന്‍, പൊന്നിടത്തില്‍ സൂര്യ,എന്നിവരാണ് പ്രതികള്‍. മോഷണം നടത്തിയ രീതി തെളിവെടുപ്പില്‍ പോലിസിനോട് വിശദീകരിച്ചു.

ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ പതിവാക്കിയവരാണ് പ്രതികള്‍. മറ്റൊരു മോഷണകേസില്‍ പെരുമ്പാവൂര്‍ പോലിസ് ആണ് മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ നാഗഞ്ചേരി പള്ളിയില്‍ മോഷണം നടത്തിയ വിവരവും വെളിപ്പെടുത്തി. കോട്ടപ്പടി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com