എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ കൈയേറ്റം; 30 പേർക്കെതിരേ കേസ്

ഒരു സംഘമാളുകൾ എംഎൽഎയെ കൈയേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു
police filed Case against 30 for attacking MLA Eldhose Kunnappilly
police filed Case against 30 for attacking MLA Eldhose Kunnappilly
Updated on

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്.

ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ബൈക്കുകളിലെത്തിയവരാണ് എംഎല്‍എയെ ആക്രമിച്ചത്. ഡിവൈഎഫ്ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com