
പയ്യന്നൂർ കോളെജിലെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പൊലീസ് കേസെടുത്തു
കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. പയ്യന്നൂർ കോളെജിലുണ്ടായ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെത്തുടർന്നാണ് നടപടി. സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ചാൾസ് സണ്ണിയുടെ പരാതിയെത്തുടർന്ന് 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ കോളെജിൽ തിങ്കളാഴ്ച മുതൽ കെഎസ്‌യു പ്രവർത്തകർ അനിശ്ചിത കാലം പഠിപ്പു മുടക്ക് സമരം പ്രഖ‍്യാപിച്ചു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ചാൾസ് സണ്ണിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ഹഫാം ഫൈസലിനും സംഘർഷത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലാണ്.