കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണം; കോൺഗ്രസ് നേതാവിനെതിരേ കേസ്

ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി. സത്താറിനെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
police filed case against congress leader in defamation campaign against k.j. shine teacher

കെ.ജെ. ഷൈൻ

Updated on

തൃശൂർ‌: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിൽ കോൺഗ്രസ് നേതാവിനെതിരേ പൊലീസ് കേസെടുത്തു. ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി. സത്താറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. അശോകനും മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല സെക്രട്ടറി എം.ബി. രാജലക്ഷ്മിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചാവക്കാട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെ.എം. ഷാജഹാൻ നേരത്തെ ചോദ‍്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലായിരുന്നു ഷാജഹാൻ ചോദ‍്യം ചെയ്യലിന് ഹാജരായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com