ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യ; നിതീഷ് മുരളീധരനെതിരേ കേസ്

തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് കേസെടുത്തത്
police filed case against nithish muraleedharan in sexual harrasment in rss shakha

ആർഎസ്എസ് പ്രവർത്തകൻ അനന്തുവിന്‍റെ ആത്മഹത‍്യ; നിതീഷ് മുരളീധരനെതിരേ കേസ്

file image

Updated on

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തിയ ശേഷം പൊൻകുന്നം സ്വദേശി അനന്തു ജീവനൊടുക്കിയ കേസിൽ നിതീഷ് മുരളീധരനെതിരേ കേസെടുത്തു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് പ്രക‍്യതി വിരുദ്ധ പീഡന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തമ്പാനൂർ പൊലീസ് കേസെടുത്തെങ്കിലും കോട്ടയം പൊൻകുന്നം പൊലീസിനു കൈമാറിയിട്ടുണ്ട്. ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിലാണെന്നാണ് പൊലീസ് പറ‍യുന്നത്. ഒക്റ്റോബർ 9നായിരുന്നു ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനം നേരിട്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയ ശേഷം അനന്തു ജീവനൊടുക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com