വാവരെ മോശമായി ചിത്രീകരിച്ചു: ശാന്താനന്ദക്കെതിരേ കേസ്

ജാമ‍്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
police filed case against shantananda in hate speech

ശാന്താനന്ദ

Updated on

പത്തനംതിട്ട: ശ്രീരാമദാസ മിഷൻ അധ‍്യക്ഷന്‍ ശാന്താനന്ദക്കെതിരേ പൊലീസ് കേസെടുത്തു. പന്തളത്ത് വച്ചു നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ജാമ‍്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണക്കാരിയാണെന്നുമായിരുന്നു ശാന്താനന്ദയുടെ പരാമർശം.

കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്, പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ എന്നിവരുടെ പരാതിയിൽ പന്തളം പൊലീസാണ് കേസെടുത്തിട്ടുള്ളത്. ശാന്താനന്ദയുടെ പ്രസംഗം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന കാര‍്യം കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com