

റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്
കണ്ണൂർ: റീൽസ് ചിത്രീകരിക്കുന്നതിനായി ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ച പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് വ‍്യാഴാഴ്ച പുലർച്ചെയോടെ വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
എറണാകുളം- പുനെ ഓഖ എക്സ്പ്രസാണ് വിദ‍്യാർഥികൾ നിർത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ‍്യാർഥികളെ കണ്ണൂർ റെയിൽവേ പൊലീസ് ജാമ‍്യത്തിൽ വിട്ടയച്ചു.