സൈബർ ആക്രമണം; ജി. സുധാകരന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

ജി. സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
police filed case in cyber attack against g. sudhakaran

ജി. സുധാകരൻ

Updated on

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. തന്‍റെ പേരും ചിത്രവും ഉപയോഗിച്ച് അശ്ലീല കവിത സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും താൻ മുഖ‍്യമന്ത്രി പിണറായി വിജയന് അയച്ചെന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ജി. സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

നിലവിൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും കവിതയുടെ ഉറവിടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com