ഒന്നിലേറെ തവണ പീഡനം, കൊലപാതക ശ്രമം; കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

അടിമലത്തുറയിലെ റിസോർട്ടിൽവെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു
Charge sheet against Congress MLA Eldhose Kunnappilly in rape case
എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: പീഡനക്കേസിൽ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. വധശ്രമം, ബലാത്സഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചാതായും കോവളത്തുവെച്ച് തള്ളിയിട്ടു കൊല്പപെടുത്താൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. അടിമലത്തുറയിലെ റിസോർട്ടിൽവെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു.

2022 ജൂലൈ 4 നായിരുന്നു ഈ സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് ബലാത്സംഗം ചെയ്തെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഞ്ചു വർഷമായി പരിചയമുള്ള യുവതിയെയാണു എംഎൽഎ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്.

2023 സെപ്റ്റംബർ 28 നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിയായ യുവതി പരാതി നൽകുന്നത്. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പീന്നിട് ബലമായി കാറിൽ കയറ്റി കോവളത്തേക്ക് പോകുന്ന വഴി വീണ്ടും ഉപദ്രവിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. എൽദോസ് കുന്നിപ്പിള്ളിയുടെ രണ്ടു സുഹൃത്തിക്കളും കേസിൽ പ്രതികളാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com