ടിടിസി വിദ‍്യാർഥിനിയുടെ ആത്മഹത‍്യ; അന്വേഷണത്തിന് പത്തംഗ സംഘം

മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം
police form 10 member team to investigate ttc student suicide kothamangalam

സോന, റമീസ്

Updated on

കൊച്ചി: മൂവാറ്റുപുഴ ഗവ. ടിടിസി വിദ‍്യാർഥിനിയായിരുന്ന സോന ആത്മഹത‍്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിനായി പത്തംഗ സംഘത്തെ പൊലീസ് രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാരും പത്തംഗ സംഘത്തിൽ ഉൾപ്പെടുന്നു.

മതം മാറ്റത്തിന് വിദ‍്യാർഥിനി വിസമ്മതിച്ചതോടെ ആൺ സുഹൃത്ത് റമീസിൽ നിന്നുണ്ടായ അവഗണന മൂലമാണ് സോന ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റമീസിന്‍റെ പിതാവിനെയും മാതാവിനെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തേക്കും. ഇതിനായി ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്യും.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ടിടിസി വിദ‍്യാർഥിനിയായ സോനയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുയെന്നും രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെ‌ന്നും ആത്മഹത‍്യാക്കുറിപ്പിൽ കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com