സെനറ്റ് അംഗങ്ങൾക്ക് പൊലീസ് കാവൽ; സർക്കാർ നിർദേശം ഹൈക്കോടതി അംഗീകരിച്ചു

സെനറ്റ് ചേംബറിലും, കേരളസർവകലാശാല ക്യാംപസിലും അംഗങ്ങൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു.
High Court Of Kerala
High Court Of Kerala
Updated on

കൊച്ചി: ഗവർണർ നാമനിർദേശം ചെയ്ത കേരള സർവകലാശാലാ സെനറ്റ് അംഗങ്ങൾക്ക് സംസ്ഥാന പൊലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും, കേരളസർവകലാശാല ക്യാംപസിലും അംഗങ്ങൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്‍റെ നിർദേശം ഹൈക്കോടതി അംഗീകരിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തങ്ങളെ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്നുവെന്ന് കാട്ടി, ഗവർണർ നാമനിർദേശം ചെയ്ത 7 അംഗങ്ങളാണ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ സര്‍വകലാശാലാ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ സംഘപരിവാര്‍ അനുഭാവികളെയും അനുകൂലികളെയും സര്‍വകലാശാലകളിൽ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമരരംഗത്തുള്ളത്.

സംസ്ഥാനത്തെമ്പാടും ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ തുടരുകയാണ്. നേരത്തെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങൾ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com