പി.പി. ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്
കണ്ണൂർ: പി.പി. ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ കേസെടുത്ത് കണ്ണപുരം പൊലീസ്. ഭർത്താവ് വി.പി. അജിത്തിന്‍റെ പരാതിയിലാണ് കേസ്. തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല.
മുന്‍കൂര്‍ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയത്. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താന്‍ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണവും തള്ളിക്കളഞ്ഞു. ജില്ലാ കലക്റ്ററാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്നാൽ ദിവ്യയുടെ വാദങ്ങൾ പൂർണമായും കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ.വിജയൻ തള്ളിക്കളയുകയാണ് ഉണ്ടായത്. പി.പി. ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തന്‍റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കലക്റ്റർ മൊഴിയിൽ വീണ്ടും ആവർത്തിച്ചു.