താമരശേരി ചുരത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടമായി ചുരത്തിലെത്തി ഗതാഗത തടസമുണ്ടാവാനുള്ള സാധ‍്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
Police impose restrictions on tourists at Thamarassery churam

താമരശേരി ചുരം

Updated on

കോഴിക്കോട്: താമരശേരി ചുരത്തിൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ഈദ് പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടമായി ചുരത്തിലെത്തി ഗതാഗത തടസമുണ്ടാവാനുള്ള സാധ‍്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 7 മണി മുതലാണ് നിയന്ത്രണം. ചുരത്തിൽ കൂട്ടം കൂടി നിൽക്കുന്നതും അനധികൃത പാർക്കിങ്ങും 7 മണിക്ക് ശേഷം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അർദ്ധരാത്രി വരെ നിയന്ത്രണം തുടരുമെന്ന് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com