Police involved in Thrissur Pooram mess; Former minister V.S. Sunil Kumar
തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്കുണ്ട്; മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ

തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്കുണ്ട്; മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ

തൃശൂർ പൂരവുമായി ബന്ധപെട്ട് എംഎൽഎ പിവി അൻവർ അടുത്തിടെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുനിൽ കുമാർ
Published on

തൃശൂർ: തൃശൂർ പൂരം കലക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണ് പൂരം കലക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രി പൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപെട്ട് എംഎൽഎ പിവി അൻവർ അടുത്തിടെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുനിൽ കുമാർ.

പൂരം കലക്കാൻ നേത‍്യത്വം കൊടുത്തവർ ആരായാലും പുറത്തുവരണം. ഈ വിഷയത്തിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ലെന്നും പിവി അൻവർ പറഞ്ഞ വിവരം മാത്രമാണ് തനിക്ക് അറിവുള്ളു എന്നും സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കിയതിൽ പൊലീസുകാർക്ക് മാത്രമല്ല പൂരത്തിന്‍റെ നടത്തിപ്പുകാർക്കും പങ്കുണ്ട്.

അന്നത്തേ അന്ന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്നും പൂരം കലങ്ങിയതിന് ഇരയാക്കപെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ കൂട്ടി ചേർത്തു. അന്വേഷണ റിപ്പാർട്ട് പുറത്തുവിടണം എന്നാണ് സിപിഐയുടെ ആവശ‍്യം. അന്വേഷണ റിപ്പാർട്ട് പുറത്തുവിടണമെന്ന് ആവശ‍്യപെട്ട് മുഖ‍്യമന്ത്രിക്ക് കത്ത് അയക്കുമെന്നും സുനിൽ കുമാർ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com